• 20 Aug 2019
  • 12: 54 PM
Latest News arrow

ചുമതലയില്‍ നിന്ന് മാറ്റണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വൈദികര്‍ അനിശ്ചിതകാല സമരത്തില്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ സമരത്തില്‍. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും ചുമതലയില്‍ നിന്ന് മാറ്റണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് വിമത വൈദികരുടെ സമരം. ബിഷപ്പ് ഹൗസിലാണ് അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്. 
കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത വൈദികര്‍ ആരോപിക്കുന്നത്. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതുവരെ ഉപവാസസമരം തുടരുമെന്നും അവര്‍ പ്രതികരിച്ചു.