• 13 Jul 2020
  • 02: 17 PM
Latest News arrow

കര്‍'നാ'ടകം നാളെ തുടരും; ഇന്ന് വിശ്വാസ വോട്ടില്ല; നിയമസഭ വിട്ട് പോകില്ലെന്ന് ബിജെപി

ബെംഗളൂരു: കര്‍ണാടക നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകാതെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെച്ചൊല്ലി ഭരണപക്ഷവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെയാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. നാളെ പതിനൊന്ന് മണിയ്ക്ക് നിയമസഭ വീണ്ടും ചേരും. അതേസമയം തങ്ങള്‍ നിയസഭയില്‍ തന്നെ കഴിയുമെന്ന് ബിജെപി അംഗങ്ങള്‍ പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ശുപാര്‍ശയെ കോണ്‍ഗ്രസ് എതിര്‍ത്തു. നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നായിരുന്നു കോണ്‍ഗ്രസ് വാദം. 

വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് സ്പീക്കറുടെ തീരുമാനം. സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 

 

Editors Choice