• 28 Sep 2023
  • 02: 24 PM
Latest News arrow

മേരി കോമിന് ഇന്തോനേഷ്യൻ പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗില്‍ സ്വര്‍ണ്ണം

ഇന്തോനേഷ്യ: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം മേരി കോമിന് ഇരുപത്തിമൂന്നാമത് പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗില്‍ സ്വര്‍ണ്ണം. ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന ചാംപ്യൻഷിപ്പിന്‍റെ ഫൈനലില്‍ 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് 36-കാരിയായ മേരി കോം സ്വര്‍ണ്ണം നേടിയത്. 5 - 0 പോയിന്റിനാണ് മേരിയുടെ സ്വർണ്ണ നേട്ടം.

സെപ്റ്റംബര്‍ ഏഴ് മുതല്‍ 21വരെ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിൽ മേരി കോം പങ്കെടുക്കും. ആറ് തവണ ലോക ചാംപ്യനായിട്ടുണ്ട് മേരി കോം.

മേരി കോമിനെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജി‌ജു അടക്കമുള്ളവര്‍ അഭിനന്ദിച്ചു. സ്വര്‍ണ്ണ നേട്ടത്തിന്റെ സന്തോഷം ട്വിറ്ററിലൂടെ മേരി കോം പങ്കുവെച്ചു.

വിവിധ കാറ്റഗറികളിലായി ഇന്ത്യയുടെ ജമുനാ ബോറോ, മോണിക്ക, സിമ്രൻജിത്ത് കൗർ എന്നിവരും സ്വർണ്ണ മെഡലുകൾ നേടി. 

Gold medal for me and for my country at #PresidentCup Indonesia. Winning means you’re willing to go longer,work harder & give more effort than anyone else. I sincerely thanks to all my Coaches and support staffs of @BFI_official @KirenRijiju @Media_SAI pic.twitter.com/R9qxWVgw81

— Mary Kom (@MangteC) July 28, 2019