• 18 Sep 2019
  • 11: 10 AM
Latest News arrow

സ്വാതന്ത്ര്യദിനത്തിലെ കൗതുകക്കാഴ്ച

കോഴിക്കോട്: രാജ്യമെങ്ങും ഇന്ന് സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുകയാണ്. മുതിർന്നവർക്കൊപ്പം കുട്ടികളും ഈ ആഘോഷത്തിൽ പങ്കു ചേരുന്നു. മാതാപിതാക്കളോടൊപ്പം ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ നാലുവയസ്സുകാരി അൻവി നമ്പ്യാർ സ്വാതന്ത്ര്യദിനത്തിൽ കോഴിക്കോട്ടാണ് ഉണ്ടായിരുന്നത്. കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡ് കാണാൻ മുത്തശ്ശനൊടൊപ്പം എത്തിയ അൻവിയ്ക്ക് എല്ലാം പുതുമയായിരുന്നു. പരേഡും ദേശീയപതാകയെ വന്ദിക്കുന്നതുമെല്ലാം കണ്ടപ്പോൾ തനിക്കും പരേഡിന്റെ ഭാഗമാവണമെന്ന് തോന്നി. അതിന് കഴിയാഞ്ഞതിനാൽ വീട്ടിലെത്തിയശേഷം മുത്തശ്ശനോട് പറഞ്ഞ് ആഘോഷം വീട്ടിലും സംഘടിപ്പിച്ചു. അങ്ങനെ വിക്രം മൈതാനിയിൽ കണ്ടതുപോലെയെല്ലാം അനുകരിച്ച് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചു അൻവിയും.