• 18 Sep 2019
  • 11: 09 AM
Latest News arrow

ചൈനീസ് ഭാഷയില്‍ അടികൂടി മോഹന്‍ലാലും കെ.പി.എ.സി ലളിതയും; 'ഇട്ടിമാണി' ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ടീസര്‍ പുറത്തിറങ്ങി. ചൈനീസ് ഭാഷയില്‍ അടികൂടുന്ന മോഹന്‍ലാലിന്റെയും കെ.പി.എ.സി ലളിതയുടെയും രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. സിദ്ദീഖും സലീംകുമാറുമാണ് ടീസറിലുള്ള മറ്റ് താരങ്ങള്‍. 
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.