• 18 Sep 2019
  • 10: 47 AM
Latest News arrow

ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 
ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്യില്ലെന്നാണ് വിവരം. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.
ശ്രീറാം മട്ടാഞ്ചേരിയില്‍ നിന്നും വഫ ഫിറോസ് ആറ്റിങ്ങല്‍ ആര്‍ടി ഓഫീസില്‍ നിന്നുമാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്.