• 18 Sep 2019
  • 10: 43 AM
Latest News arrow

മുത്തലാഖ്: പരാതി നല്‍കിയ യുവതിയെ തീകൊളുത്തി കൊന്നു

ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലുള്ള ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം. 

കഴിഞ്ഞ ആറിനാണ് ഭര്‍ത്താവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ പോലീസ് ഇരുവരേയും ഒത്തുതീര്‍പ്പിന് ക്ഷണിക്കുകയായിരുന്നുവെന്ന് സയീദയുടെ പിതാവ് ആരോപിച്ചു.

പൊലീസില്‍ പരാതി നല്‍കിയതിനെച്ചൊല്ലി അടുത്ത ദിവസം സയീദയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഭര്‍ത്താവ് അവളെ മര്‍ദ്ദിക്കുകയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ സയീദയെ തീ കൊളുത്തുകയും ചെയ്തു. സയീദയുടെ മകള്‍ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്നും പൊലീസ് പറഞ്ഞു.

ഫോണിലൂടെയായിരുന്നു സയീദയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്.