• 21 Nov 2019
  • 05: 17 PM
Latest News arrow

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്ന് ചന്ദ്രയാന്‍-2; വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടം കൂടി പിന്നിട്ട് ഐ.എസ്.ആർ.ഒ

ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നു

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ചാന്ദ്രഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു 1738 സെക്കൻഡ് (28.96 മിനുട്ട്) നേരം ഉപഗ്രഹത്തിലെ പ്രൊപൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ ചന്ദ്രന്റെ  ഭ്രമണപഥത്തിൽ എത്തിച്ചത്. ദ്രവ എഞ്ചിന്‍ ജ്വലിപ്പിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രനെ വലംവെയ്ക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. രാവിലെ 9.02 ഓടെയാണ്‌ വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം (പെരിജി) 118 കിലോമീറ്റും അകന്ന ദൂരം (അപ്പോജി) 18,078 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്.

ബംഗളൂരുവിലെ ഐഎസ്ആ‌ർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു. ഇനി 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.

വിക്രം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനായി രണ്ട് തവണ ഭ്രമണപഥത്തില്‍ മാറ്റം വരുത്തി, ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ അതിനെ എത്തിക്കണം. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി, ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് ഗവേഷണം നടത്തും.

ജൂലൈ 22-നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ പ്രശ്നങ്ങൾ പരിഹരിച്ച ഇസ്റോ ദൗത്യത്തിന്‍റെ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഓഗസ്റ്റ് 14-നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ചന്ദ്രയാന്‍-2 യാത്ര തുടങ്ങിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാലും വീണ്ടും നാല് തവണ സഞ്ചാരപഥം മാറ്റി 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തണം. ഈ ഭ്രമണപഥത്തില്‍ 13 ദിവസം ചുറ്റും. അതിന് ശേഷം സെപ്തംബര്‍ 2-ന് വിക്രം എന്ന് പേരുള്ള ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടും. ശേഷം സെപ്തംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങും.

 

Lunar Orbit Insertion (LOI) of #Chandrayaan2 maneuver was completed successfully today (August 20, 2019). The duration of maneuver was 1738 seconds beginning from 0902 hrs IST

For more details visit https://t.co/FokCl5pDXg

— ISRO (@isro) August 20, 2019