• 18 Sep 2019
  • 10: 41 AM
Latest News arrow

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍

അങ്കമാലി: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 6-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഗ്രേസി ടീച്ചര്‍ നിര്‍വ്വഹിച്ചു.
6-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഷോറൂമില്‍ മെഗാ ഓഫര്‍ ഒരുക്കിയിട്ടുണ്ട്. 30,000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോഴും 10,000 രൂപയുടെ ഡയമണ്ട് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോഴും ഒരു ഗോള്‍ഡ് കോയിന്‍ തികച്ചും സൗജന്യമായി നല്‍കും. 50,000 രൂപയുടെ ഡയമണ്ട് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ബ്രാന്‍ഡഡ് വാച്ചാണ് സമ്മാനമായി നല്‍കുന്നത്. 
ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം നല്‍കും. 2ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേഴ്‌സിന് ഒരു സ്മാര്‍ട്ട് ഫോണും 5 ലക്ഷത്തിന് മുകളിലുള്ള പര്‍ച്ചേഴ്‌സിന് ഐഫോണും സമ്മാനമായി നല്‍കുന്നു.