• 21 Nov 2019
  • 04: 03 PM
Latest News arrow

വിവാദ പരാമര്‍ശം: സാക്കിര്‍ നായിക്കിന് പൊതുവേദിയില്‍ പ്രസംഗിക്കുന്നതിന് മലേഷ്യന്‍ സര്‍ക്കാറിന്റെ വിലക്ക്

കൊലാലംപുര്‍: : 'മലേഷ്യന്‍ ഹിന്ദു' എന്ന പരാമര്‍ശം നടത്തിയ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് പൊതുവേദിയില്‍ സംസാരിക്കുന്നതിന് മലേഷ്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയും രാജ്യത്തെ മതസൗഹാര്‍ദ്ദവും പരിഗണിച്ചാണ് നടപടിയെന്നാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ വിശദീകരണം.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.

പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗം അന്ന് തന്നെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും സാക്കിര്‍ നായിക്കിന്റെ പൊതുവേദിയിലെ പ്രസംഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ എത്തിച്ചത്.

"വംശീയ വികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാല്‍, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം."- മലേഷ്യന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.