• 28 Sep 2023
  • 01: 57 PM
Latest News arrow

സിക്സ് പായ്ക്ക് കോലിയും ബുമ്രയും; ചിത്രം വൈറൽ

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് (വ്യാഴാഴ്ച) തുടക്കമാകുകയാണ്. ടി20, ഏകദിന പരമ്പരകളിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസമുള്ള ഇന്ത്യൻ താരങ്ങൾ വിശ്രമദിനം ആഘോഷിക്കുക തന്നെ ചെയ്തു.

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കളിക്കാര്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും 'Stunning day at the beach with the boys...' എന്ന്  പോസ്റ്റ് ചെയ്തതോടെ അത് വൈറൽ ആവുകയും ചെയ്തു. സിക്സ് പായ്ക്ക് ശരീരവുമായി നടുവില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം തന്നെ സിക്സ് പായ്ക്കുമായി പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുമുണ്ട്. മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത്, ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം അവരുടെ ശരീരം കാണിച്ച് ചിത്രത്തിലുണ്ട്. എന്നാൽ  രോഹിത് ശര്‍മ, അജിങ്ക്യരഹാനെയ്ക്കും കെ എല്‍ രാഹുലിനും പിന്നില്‍ മറഞ്ഞു നിന്ന് വിജയചിഹ്നം കാണിക്കുകയാണ്. ഇത് കണ്ട ആരാധകർ പറയുന്നത് തന്റെ കുടവയര്‍ മറയ്ക്കാനാണ് രോഹിത് ശർമ്മ ഇങ്ങനെ ഒളിച്ചു നിൽക്കുന്നതെന്നാണ്. ഇതേത്തുടർന്ന് അവർ ട്രോളുകളും ഇറക്കി.