"ഇത് എന്നെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി"- പിവി സിന്ധു

ബാസല്‍: തനിക്കെതിരെ തുടര്‍ച്ചയായി ചോദ്യങ്ങളുയര്ത്തിയവരോടുള്ള മറുപടിയാണ് ഈ വിജയമെന്ന് ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് പിവി സിന്ധു. തുടര്‍ച്ചയായി രണ്ട് ലോകചാമ്പ്യന്‍ഷിപ്പ് ഫൈലനുകളിലെ തോല്‍വിയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്തുകൊണ്ട് സിന്ധുവിന് ഈയൊരു മത്സരംകൂടി ജയിക്കാനാകുന്നില്ലെന്ന ചോദ്യങ്ങളായിരുന്നു ചുറ്റും. അവര്‍ക്കുള്ള മറുപടിയാണ് ഈ സ്വര്ണനേട്ടമെന്നും രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന് പ്രതിനിധിയുമായി സംസാരിക്കവേ സിന്ധു പറഞ്ഞു.
''2017ലെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി എന്നെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലും തോറ്റതോടെ കടുത്ത ദേഷ്യവും വിഷമവും തോന്നിയിരുന്നു. അന്ന് വിമര്‍ശനങ്ങളും ചോദ്യശരങ്ങളും ഏറെ നേരിട്ടു. അവര്‍ക്കെല്ലാം എന്റെ റാക്കറ്റ് കൊണ്ട് മറുപടി പറയണമെന്നുണ്ടായിരുന്നു. അത്രമാത്രം.'' സിന്ധു പറഞ്ഞു.
ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ ഫൈനലിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. ജയത്തെയോ തോല്‍വിയെയോ കുറിച്ച് ചിന്തിക്കാതെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായ ഒരു മത്സരമായിരിക്കുമെന്ന് കരുതിയതേയില്ല.
സത്യത്തില്‍ ഒക്കുഹാരയുടെ പെരുമ അനുസരിച്ച് ദൈര്‍ഘ്യമേറിയ ഒരു മത്സരമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആവശ്യമായ സമയത്ത് മികച്ച പ്രകടനം നടത്താനും നേടിയ ലീഡ് നഷ്ടപ്പെടുത്താതിരിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ഏകപക്ഷീയമായ ഒരു മത്സരമായിരിക്കുമെന്ന് കരുതിയില്ല. ചാമ്പ്യന്‍ഷിപ്പിലെ മറ്റ് പ്രധാന മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനം ഫൈനലിലും പുറത്തെടുക്കാന്‍ സാധിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞെന്നും സിന്ധു പറഞ്ഞു.
ഞായറാഴ്ച നടന്ന ഫൈനലില്‍ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-7, 21-7) പരാജയപ്പെടുത്തിയ സിന്ധു ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ