'ചന്ദ്രയാൻ-2'ൻറെ മൂന്നാം ചാന്ദ്രഭ്രമണപഥമാറ്റം വിജയകരം

ബംഗലൂരു: ഇന്ത്യയുടെ 'ചന്ദ്രയാൻ-2' പേടകത്തിന്റെ മൂന്നാംഘട്ട ചാന്ദ്രഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായാതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്ന് രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1,190 സെക്കന്റുകൾ കൊണ്ട് പൂർത്തിയായി. ചന്ദ്രനിൽ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1,412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ഭ്രമണപഥത്തിലാണ് 'ചന്ദ്രയാൻ-2' ഇപ്പോൾ ഉള്ളത്.
ഓഗസ്റ്റ് 30-ന് വൈകീട്ട് 6 മണിക്കും 7 മണിക്കും ഇടയിലാണ് അടുത്തതും ഒടുവിലത്തേതുമായ ചാന്ദ്രഭ്രമണപഥമാറ്റം. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും 'ചന്ദ്രയാൻ-2' ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രം കുറിക്കുന്ന ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ