ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റ്: കേരളത്തിന് കിരീടം

ലക്നൗ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. പുരുഷ-വനിതാ വിഭാഗങ്ങളിലും കേരളം തന്നെയാണ് ചാമ്പ്യന്മാര്. വനിതാ വിഭാഗത്തില്‍ കേരളം 80 പോയിന്റ് നേടി.
അവസാന ദിനമായ ഇന്ന് ഒരു സ്വര്‍ണവും അഞ്ച് വെള്ളിയുമാണ് കേരളം നേടിയത്. പുരുഷ വിഭാഗം ലോങ് ജമ്പില്‍ എം ശ്രീശങ്കറാണ് സ്വര്‍ണം നേടിയത്. ഹെപ്റ്റാത്തലണില്‍ മറീന ജോര്‍ജും പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന് പൗലോസും വെള്ളിനേടി.
അതേസമയം 1500 മീറ്ററില്‍ പിയു ചിത്ര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ബംഗാള്‍ താരം ലിലി ദാസാണ് ചിത്രയെ പിന്തള്ളി സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 4x400 മീറ്റര്‍ റിലേയിലും കേരളം രണ്ടാമതെത്തി.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ