• 31 May 2020
  • 03: 11 PM
Latest News arrow

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം 'അസുരൻ' ഒരുങ്ങുന്നു

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന 'അസുരന്‍' എന്ന വെട്രി മാരന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു.

വെട്രി മാരന്റെ ആദ്യ ചിത്രമായ 'പൊല്ലാത്തവൻ' പുറത്തിറങ്ങുന്നത്  2007-ലാണ്. ഇതിൽ ധനുഷായിരുന്നു നായകൻ. തുടർന്ന് 2011-ല്‍ പുറത്തുവന്ന 'ആടുകള'ത്തിലും കഴിഞ്ഞവര്‍ഷമിറങ്ങിയ 'വട ചെന്നൈ'യിലും ധനുഷ് തന്നെയായിരുന്നു നായകൻ. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 'ആടുകളം' നേടിക്കൊടുത്തു. 'വട ചെന്നൈ'യുടെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും  അതിനുമുന്‍പ് ധനുഷിനെത്തന്നെ നായകനാക്കി 'അസുരന്‍' ഒരുക്കുകയായിരുന്നു വെട്രി മാരൻ.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആധാരമാക്കിയാണ് 'അസുരൻ' ഒരുങ്ങുന്നത്. പ്രതികാരകഥയാണ് ചിത്രം പറയുന്നത്. 

https://www.instagram.com/p/B13BCOyJD7C/?utm_source=ig_web_copy_link

Editors Choice