യുഎസ് ഓപ്പൺ: നദാലും സെറീനയും സെമിയിൽ

ന്യൂയോര്‍ക്ക്: ലോക ടെന്നീസ് റാങ്കിങ്ങിലെ രണ്ടാം നമ്പറും സ്പാനിഷ് താരവുമായ റഫേല്‍ നദാല്‍ യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ സെമിയിൽ കടന്നു. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റഫേല്‍ നദാല്‍ സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-6, 5-7, 2-6.
സെമിയില്‍ ഇറ്റലിയുടെ മാറ്റിയോ ബറേറ്റിനിയെ നദാൽ എതിരിടും.
ഫ്രഞ്ച് താരം ഗയേല്‍ മോണ്‍ഫില്‍സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് മാറ്റിയോ ബറേറ്റിനി സെമിയിലെത്തിയത്. സ്‌കോര്‍: 3-6, 6-3, 6-2, 3-6, 7-5.
മറ്റൊരു സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ നേരിടും. ക്വാര്‍ട്ടറില്‍ ലോകറാങ്കിങ്ങിൽ മൂന്നാം നമ്പറായ സ്വിസ് താരം റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ഗ്രിഗര്‍ ദിമിത്രോവ് സെമിയിലെത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫെഡറര്‍ അടിയറവ് പറയുകയായിരുന്നു. സ്‌കോര്‍: 6-3, 4-6, 6-3, 4-6, 2-6. ഇതോടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്ലാതെ ഫെഡറര്‍ക്ക് ഈ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു.
വനിതകളുടെ സെമിയില്‍ ഉക്രെയ്ന്‍ താരം എലേന സ്വിറ്റോളിന ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള യുഎസിന്റെ സെറീന വില്യംസിനെ നേരിടും. ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് സെറീന സെമിയിലെത്തിയത്. സ്‌കോര്‍: 6-1, 6-0.
മറ്റൊരു സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസ് കാനഡയുടെ ബിയാന്‍ക അന്‍ഡ്രീസ്‌കുവിനെ നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ