• 18 Sep 2019
  • 11: 00 AM
Latest News arrow

റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ പറന്ന് വന്ന ഫോണ്‍ പിടിച്ചെടുത്ത് യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത്

മാഡ്രിഡ്: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ പറന്ന് വന്ന ഫോണ്‍ പിടിച്ചെടുത്ത് യുവാവ്. ന്യൂസിലാന്റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ് ആണ് ആരെയും അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ ഫോണ്‍ പിടിച്ചെടുത്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 
സ്‌പെയിനിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് ആരുടെയോ പക്കല്‍ നിന്നും താഴേക്ക് വീഴുന്ന ഫോണ്‍ യുവാവ് കണ്ടത്. നിമിഷങ്ങള്‍കൊണ്ട് അയാള്‍ അത് കൈക്കലാക്കുകയായിരുന്നു. പറക്കുന്ന റോളര്‍ കോസ്റ്ററിലിരുന്ന് സാമുവല്‍ എങ്ങനെ ആ ഫോണ്‍ കണ്ടുവെന്നോ അത് കൈക്കലാക്കിയെന്നോ മനസിലാകാതെ അമ്പരന്നിരിക്കുകയാണ് ആളുകള്‍.