• 22 Jan 2020
  • 06: 22 AM
Latest News arrow

സ്ത്രീകള്‍ക്ക് നരകമായി ബ്രസീല്‍; ഓരോ മണിക്കൂറിലും നാല് ബാലികമാര്‍ ബലാത്സംഗത്തിനിരയാകുന്നു

ബ്രസീലിയ: സ്ത്രീകള്‍ക്ക് നരകതുല്യമായ ജീവിതമാണ് ബ്രസീലിലുള്ളതെന്ന് പഠന റിപ്പോര്‍ട്ട്. 'ബ്രസീലിയന്‍ ഫോറം ഓഫ് പബ്ലിക് സെക്യുരിറ്റി' നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്ത് ഓരോ മണിക്കൂറിലും നാല് ബാലികമാര്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബ്രസീലില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന കണക്കാണ് ബലാത്സംഗ കേസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ 54 ശതമാനവും 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് എതിരെയുള്ളതാണ്. സ്ത്രീകളായത് കൊണ്ട് മാത്രം സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സമീപകാലത്ത് നാല് ശതമാനം വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. ഓരോ രണ്ട് മിനിറ്റിലും പോലീസിന് സ്ത്രീകള്‍ക്കെതിരായ അക്രമത്തെ കുറിച്ച് വിവരം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഔദ്യോഗിക രേഖകള്‍ പ്രകാരം പങ്കാളിയില്‍ നിന്നും 2.63 ലക്ഷം സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.