• 18 Sep 2019
  • 10: 48 AM
Latest News arrow

ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് ഇ.ഡി; തിഹാർ ജയിലിൽ തുടരും

ന്യൂദൽഹി: ഐഎൻഎക്സ് മീഡിയാ കേസിൽ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്റ്ററേറ്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം നൽകിയ ഹര്‍ജി സിബിഐ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചതോടെയാണിത്.  കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്യുകയാണെന്നും അവരെ ചോദ്യം ചെയ്തതിന് ശേഷം മതി ചിദംബരത്തെ എന്നായിരുന്നു  എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചത്. അതിനാൽ, ഈ മാസം 19 വരെ തിഹാര്‍ ജയിലില്‍ തന്നെ ചിദംബരത്തിന്  കഴിയേണ്ടിവരും.

വരുന്ന 19 ന് ചിദംബരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കുമ്പോൾ എന്‍ഫോഴ്‍സ്‍മെന്‍റ് കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ചിദംബരം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വരും.