• 20 Oct 2019
  • 04: 52 PM
Latest News arrow

വൈറലാകാനായി 'ബലൂണ്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകന്‍ വൈഷ്ണവ് പുല്ലാട്ട് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഹ്രസ്വ ചിത്രം 'ബലൂണി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാര്‍, നടന്മാരായ ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, സന്തോഷ് കീഴാറ്റൂര്‍, അമിത് ചക്കാലക്കല്‍, സംവിധായകരായ  പ്രജേഷ് സെന്‍, അനുരാജ് മനോഹര്‍ എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

അഞ്ച് വയസ്സുകാരന്‍ ഡേവിഡ് ടി ജോണാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചലച്ചിത്ര താരങ്ങളായ പ്രദീപ് ബാലന്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, ചലച്ചിത്ര താരവും മോഡലുമായ ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണി, ചലച്ചിത്ര പിന്നണി ഗായകന്‍ സായ് ബാലന്‍, വിഷ്ണു ശങ്കര്‍, ആദിത്യ, സോജ്‌ന ഡിജിത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സംവിധായകന്റെ മാതാപിതാക്കളായ ശ്യാമള പുല്ലാട്ടും ടി.പി മോഹന്‍ദാസും നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം റിയാസ് പയ്യോളിയാണ്. ഛായാഗ്രഹണം സുമേഷ് സുകുമാരനും എഡിറ്റിങ് അഭിലാഷ വസന്തഗോപാലും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഈ മാസം 20-ന് പുറത്ത് വിടും. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് യൂട്യൂബ് റിലീസ്.