• 30 Mar 2023
  • 06: 35 AM
Latest News arrow

'തേജസ്സി'ൽ പറന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‍നാഥ് സിംഗ്

ബംഗളുരു: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ഇന്ത്യൻ നിർമ്മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ 'തേജസ്സി'ൽ പറന്നു. ഈ ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് രാജ്‍നാഥ് സിംഗ്. ബംഗളുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് ജി-സ്യൂട്ട് ധരിച്ച് രാജ്‍നാഥ് സിംഗ് 'തേജസ്' വിമാനത്തിൽ യാത്ര ചെയ്തത്.

'ത്രില്ലടിപ്പിക്കുന്ന അനുഭവ'മെന്ന് വിശേഷിപ്പിച്ചാണ് തേജസ്സിലെ പറക്കലിനെക്കുറിച്ച് യാത്രയ്ക്കു ശേഷം രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തത്. "നിർണ്ണായകമായ പല കഴിവുകളും സ്വായത്തമാക്കിയ യുദ്ധവിമാനമാണ് 'തേജസ്'. ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുന്നു" - രാജ്നാഥ് സിംഗ് പറഞ്ഞു. 

Flying on ‘Tejas’, an Indigenous Light Combat Aircraft from Bengaluru’s HAL Airport was an amazing and exhilarating experience.

Tejas is a multi-role fighter with several critical capabilities. It is meant to strengthen India’s air defence capabilities. pic.twitter.com/jT95afb0O7

— Rajnath Singh (@rajnathsingh) September 19, 2019