• 20 Oct 2019
  • 05: 39 PM
Latest News arrow

ഇന്ത്യൻ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതി നേടി 'ബിഗ് ബി'

മുംബൈ: ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാൽക്കെ പുരസ്‌കാരത്തിന് ആരാധകരുടെ പ്രിയപ്പെട്ട 'ബിഗ് ബി' അമിതാഭ് ബച്ചന്‍ അർഹനായി. 10 ലക്ഷം രൂപയും സ്വര്‍ണകമലവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഐകകണ്ഠ്യേനയാണ് ബച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 4 തവണ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള അമിതാഭ് ബച്ചന്, പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണുമുള്‍പ്പടെയുള്ള പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

പ്രശസ്തി ഹിന്ദി കവിയായ ഡോ. ഹരിവംശറായ് ബച്ചന്റേയും തേജി ബച്ചന്റെയും മകനാണ് അമിതാഭ് ബച്ചന്‍. കൊല്‍ക്കത്തയില്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന ബച്ചന്‍ സിനിമയെന്ന ലക്ഷ്യത്തിന് പിന്നാലെ സഞ്ചരിച്ചു. ഖാജ്വാ അഹമ്മദ് അബ്ബാസായിരുന്നു അദ്ദേഹത്തിന്റെ വഴി കട്ടി. 1969-ലാണ് 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചലച്ചിത്രത്തിലൂടെ അമിതാഭ് ബച്ചന്റെ  സിനിമയിലെ അരങ്ങേറ്റം. ഇതിലൂടെ ചലച്ചിത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബച്ചന്‍, പിന്നീടങ്ങോട്ട് ബോളിവുഡിന്റെ 'ബിഗ് ബി'യായി. എഴുപതുകളിലും എണ്‍പതുകളിലും  ക്ഷുഭിത യൗവ്വനത്തിന്റെ പ്രതിനിധിയായി അമിതാഭ് ബച്ചനെ വിശേഷിപ്പിച്ചു. 

"എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല. അത് എന്തുമായിക്കോട്ടെ. നന്ദിയും എളിമയും ആണ് പ്രധാനം. എല്ലാവരോടും സ്‍നേഹവും. ഒരു പ്രതികരണത്തിനായി വാക്കുകളുടെ അപര്യാപ്‍തതയുണ്ട്.  അതിനായി കാത്തിരിക്കുന്നു. എന്തായാലും നന്ദി"- അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. 

T 3298 - There is a paucity of words searching a response .. for the generosity of words that pour in ..
I am but deeply grateful and most humbled .. my sincerest gratitude ..

कृतज्ञ हूँ मैं , परिपूर्ण , आभार और धन्यवाद ... मैं केवल एक विनयपूर्ण , विनम्र अमिताभ बच्चन हूँ pic.twitter.com/ESfV7ms6fZ

— Amitabh Bachchan (@SrBachchan) September 24, 2019