• 02 Jul 2020
  • 12: 02 PM
Latest News arrow

''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 5 മുതല്‍ പ്രായപൂര്‍ത്തിയാകാത്ത 144 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ഒമ്പതും പതിനൊപതിനൊന്നും വയസ്സ്  പ്രായമുള്ള കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായി നാലംഗ സമിതി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുട്ടികളുള്‍പ്പെടെയുള്ളവരെ കശ്മീരില്‍ സുരക്ഷാ സേനാ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്.

അതേസമയം, ജമ്മുകശ്മീരിലെ ഒരു കുട്ടിയെയും നിയമവിരുദ്ധമായി സുരക്ഷാ സേന തടഞ്ഞുവെച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Editors Choice