• 20 Oct 2019
  • 02: 37 PM
Latest News arrow

സിനിമയില്‍ ആദ്യമായി ചുവടുവെച്ച് ടൊവീനോ; എടക്കാട് ബറ്റാലിയനിലെ പുതിയ ഗാനം

'തീവണ്ടി'യ്ക്കും 'കല്‍ക്കി'യ്ക്കും ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒരുമിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഷെഹ്‌നായ്.... എന്ന് തുടങ്ങുന്ന പാട്ടില്‍ ടൊവിനോ ആദ്യമായി ചുവട് വെയ്ക്കുകയാണ്. ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ വിവാഹ രാത്രിയിലെ ആഘോഷങ്ങളുടെ രംഗങ്ങളാണ് പാട്ടിലുള്ളത്. 

മനു രഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം നല്‍കിയിരിക്കുന്നു. സിതാര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം 'നീ ഹിമ മഴയായ് വരൂ, ഹൃദയം അണിവിരലാല്‍ തൊടു...' എന്ന ആദ്യ ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.