• 30 Mar 2023
  • 08: 02 AM
Latest News arrow

ഇന്ത്യൻ ധനികരിൽ ഒന്നാമൻ മുകേഷ് അംബാനി തന്നെ; ഗൾഫ് ധനികരിൽ ഒന്നാമൻ എം.എ യൂസഫലി; ഫോബ്‌സ് പട്ടികയിൽ എട്ട് മലയാളികൾ

ദുബായ്: ഫോബ്‍സ് പുറത്തിറക്കിയ ലോകത്തെ ധനികരുടെ 2019-ലെ പട്ടികയിൽ മുകേഷ് അംബാനി തന്നെ ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ. ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ 100 ധനികരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 26-ആം സ്ഥാനത്താണ്.

എന്നാൽ, ഗള്‍ഫിലെ ഇന്ത്യാക്കാരായ ധനികരുടെ പട്ടികയിൽ  എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആർ ഷെട്ടി മൂന്നാം സ്ഥാനത്തുമാണ്. രവി പിള്ള, സണ്ണി വർക്കി, സുനിൽ വസ്വാനി, ഷംഷീർ വയലിൽ  എന്നിവരാണ് തുടർ സ്ഥാനങ്ങളിലുള്ളത്. ഗൾഫിലെ മലയാളി സമ്പന്നരിലും എം.എ യൂസഫലി തന്നെയാണ് ഒന്നാംസ്ഥാനത്ത്.

എം.എ യൂസഫലിയെക്കൂടാതെ  രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍ എന്നിവരാണ് ഫോബ്‍സ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.