• 27 Jul 2021
  • 07: 38 AM
Latest News arrow

മരട് ഫ്ലാറ്റ് കേസ്: മൂന്നുപേർ കസ്റ്റഡിയിൽ

കൊച്ചി: മരടിലെ ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റ് നിർമ്മാണ സ്ഥാപനമായ ഹോളി ഫെയ്ത്തിന്റെ ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു. അഴിമതിനിരോധന നിയമപ്രകാരമാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.