• 21 Nov 2019
  • 05: 15 PM
Latest News arrow

''മുടി കുറച്ച് കൂടുതല്‍ വെട്ടിപ്പോയി, നിര്‍മ്മാതാവ് വധിക്കാന്‍ പദ്ധതിയിട്ടു, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആ നിര്‍മ്മാതാവിന്''- ഷെയ്ൻ

സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജ്‌ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് നടന്‍ ഷെയ്ൻ നിഗം. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷെയ്ൻ ഇക്കാര്യം അറിയിച്ചത്. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'വെയില്‍' എന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ തലമുടിയുടെ ഗെറ്റപ്പ് മാറിപ്പോയതിനാലാണ് ജോബി തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ആരോപിക്കുന്നു. ജോബിയ്‌ക്കെതിരെ ഷെയ്ൻ താരസംഘടനയായ അമ്മയ്ക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ഈ കത്തും ഷെയ്ൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ജോബിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ ഷെയ്ൻ പിന്‍വലിച്ചു.