• 21 Nov 2019
  • 05: 20 PM
Latest News arrow

''ഐഎസ്ആര്‍ഒയുടെ വാദം പൊള്ള; ചന്ദ്രയാന്‍-2 നൂറ് ശതമാനവും പരാജയം''- നമ്പി നാരായണന്‍

ചന്ദ്രയാന്‍ രണ്ട് പൂര്‍ണപരാജയമായിരുന്നുവെന്ന് നമ്പി നാരായണന്‍. പദ്ധതിയിലൂടെ ലക്ഷ്യമിട്ടതിന്റെ 98 ശതമാനവും വിജയിച്ചുവെന്ന ഐഎസ്ആര്‍ഒയുടെ വാദം പൊള്ളയാണ്. പദ്ധതി നൂറ് ശതമാനവും പരാജയമാണെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ നമ്പി നാരായണന്‍ പറഞ്ഞു. 

ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുകയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടാനായില്ല. അതുകൊണ്ട് ചന്ദ്രയാന്‍-2 പരാജയപ്പെട്ടുവെന്ന് തന്നെയാണ് പറയേണ്ടത്. എന്നാല്‍ പദ്ധതി 98 ശതമാനവും വിജയിച്ചുവെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. ഇങ്ങിനെ പറയാന്‍ ഐഎസ്ആര്‍ഒയ്ക്ക് എങ്ങിനെ കഴിഞ്ഞുവെന്നും നമ്പി നാരായണ്‍ ചോദിക്കുന്നു. 

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മാതൃകയില്‍ ബഹിരാകാശത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണമെന്നും നമ്പി നാരായണന്‍ പറഞ്ഞു.