• 21 Nov 2019
  • 05: 15 PM
Latest News arrow

നാളെ ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദപ്രചാരണം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഇന്ന് നിശബ്ദപ്രചാരണം. അഞ്ച് മണ്ഡലങ്ങളിലായി നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്, പൊതുതെരഞ്ഞെടുപ്പിന്റെ വികാരമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ എങ്ങിനെ നേരിടണമെന്നുള്ളതിന്റെ ഒരു ചൂണ്ടുപലകയായാണ് ഈ തെരഞ്ഞെടുപ്പുകളെ പാര്‍ട്ടികള്‍ കാണുന്നത്.

അരൂര്‍ ഒഴിച്ച് ബാക്കിയുള്ള നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. അവ നിലനിര്‍ത്താനും അരൂര്‍ തിരിച്ച് പിടിയ്ക്കാനുമുള്ള ശ്രമത്തിലാണ് യുഡിഎഫ്. അതേസമയം പാലായിലെ അട്ടിമറി വിജയം, എല്‍ഡിഎഫിന് കരുത്ത് പകരുന്നു. 2016ല്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഈ രണ്ടിടങ്ങളിലും കോന്നിയിലും ശക്തമായ ത്രികോണ മത്സരമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. 

വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുനിന്നുമുള്ള പാര്‍ട്ടി നേതാക്കളെല്ലാം മണ്ഡലം വിട്ട് പോകണമെന്ന് കമ്മീഷന്‍ അറിയിച്ചു. നാളെ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബര്‍ 24നാണ്.