• 21 Nov 2019
  • 05: 14 PM
Latest News arrow

''ജോളി തന്നെ കഠിനമായി ഉപദ്രവിച്ചു; വീട്ടില്‍ കഴിഞ്ഞത് അപരിചിതനെപ്പോലെ''; ഷാജു-സിലി ദമ്പതികളുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയ്‌ക്കെതിരെ ഷാജുവിന്റെയും സിലിയുടെയും മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. കൂടത്തായിലെ വീട്ടില്‍ ഒരു അപരിചിതനെപ്പോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് വേര്‍തിരിവ് ഉണ്ടായതായും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്നും മൊഴിയെടുത്തത്. 

സിലിയുടെ മരണത്തിന് ശേഷമാണ് ജോളിയും ഷാജുവും വിവാഹിതരാകുന്നത്. സിലിയുടെ മരണത്തിലും പൊലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.