• 04 Aug 2020
  • 09: 55 PM
Latest News arrow

'ഐ' അടുത്താഴ്ച്ച തിയേറ്ററിലെത്തും

ഷങ്കര്‍ ചിത്രം 'ഐ'യുടെ   റിലീസിങ് കോടതി തടഞ്ഞു. പിക്‌സാര്‍ മീഡിയയുടെ പരാതിയെ തുടര്‍ന്നാണ് വിക്രം ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് താത്കാലിക സ്റ്റേ. ജനുവരി 30 വരെയാണ് ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. പിക്‌സാര്‍ മീഡിയ വര്‍ക്‌സിനുള്ള തുക കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്ന് കമ്പനി ചിത്രത്തിന്റെ നിര്‍മാതാവായ ഓസ്‌കാര്‍ രവിചന്ദ്രനെതിരെ പരാതി കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ചിത്രത്തിന് മൂന്ന് ആഴ്ചത്തെ സ്‌റ്റേ ഏര്‍പ്പെടുത്തിയത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് ചിത്രം പറഞ്ഞ സമയത്തു തന്നെ റിലീസ് ചെയ്യുമെന്ന് ഓസ്‌കാര്‍ രവിചന്ദ്രന്‍ അറിയിച്ചു. പൊങ്കല്‍ റിലീസായി ജനുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. 180 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം കേരളത്തിലെ 224 തിയേറ്ററുകളിലുള്‍പ്പടെ ലോകമെമ്പാടും 20,000 ല്‍പരം തിയേറ്ററുകളിലാണ് റിലീസിനൊരുങ്ങുന്നത്.ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ.

 വിഷ്വല്‍ ഇഫ്ക്ട്‌സിന്റെ നൂതന വേഗവും പലരൂപഭാവങ്ങളിലേക്കുള്ള വിക്രമിന്റെ പരകായ പ്രവേശവും അന്താരാഷ്ട്രനിലവാരത്തിലുള്ള അവതരണവുമാണ് ഐ എന്ന ചിത്രത്തിന്റെ ആകര്‍ഷണം. മിസ്റ്റര്‍ തമിഴ്‌നാട് ലിങ്കേശന്‍ എന്ന  കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.വി ശ്രീനിവാസമോഹനാണ് ഐയുടെ വിഷ്വല്‍ ഇഫക്ട്‌സിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഇന്തോ ചൈനീസ് ആയോധന വേഗങ്ങളുടെ സമന്വയമാണ് ആക്ഷന്‍ സീക്വന്‍സുകളും ഗാനനൃത്തരംഗങ്ങളും. പീറ്റര്‍ മിംഗിന്റെ നേതൃത്വത്തിലാണ് ആക്ഷന്‍ കൊറിയോഗ്രഫി . പി സി ശ്രീരാമാണ് ക്യാമറ. ലോകത്തെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരുടെ പിന്തുണയിലാണ് ഐ ഒരുക്കിയിരിക്കുന്നത്. 

 

Editors Choice