''നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല''- വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് അന്ന ഈഡന്

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന് താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. ''സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും, ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുകയും ചെയ്തുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.''- ലിന്‍ഡ ഫേസ്ബുക്കില്‍ കുറിച്ചു.
ലിന്‍ഡയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം....
RECOMMENDED FOR YOU
Editors Choice