"അരൂരില്‍ പൂതനാ മോക്ഷം! ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് പോകുന്നത് ആദ്യം"- അഡ്വ. ജയശങ്കര്‍

കൊച്ചി: ഇത് ആദ്യമായാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നതെന്ന് അഡ്വ. ജയശങ്കര്‍. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂര്‍. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലമാണിത്. അവിടെയാണ്, അരൂരിലെ ചുമന്ന മണ്ണിലാണ്, ഷാനിമോള്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ചതെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു. പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് ജയശങ്കറിന്റെ അഭിപ്രായപ്രകടനം.
ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത് മരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ്. അക്ഷരാര്‍ത്ഥത്തില്‍ പൂതനാ മോക്ഷമാണിതെന്നും അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.
RECOMMENDED FOR YOU
Editors Choice