• 30 Mar 2023
  • 07: 12 AM
Latest News arrow

'ചിയേഴ്സ്'...സംസ്ഥാനത്ത് പബ്ബുകൾ വന്നേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: 'Night is still young' എന്ന് കേരളത്തിലുള്ളവർക്കും ഇനി പറയാം. സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. 

"രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്"- മുഖ്യമന്ത്രി പറഞ്ഞു. 

"ബിവ്റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ആളുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണ്"-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.