വീണ്ടും ഹാട്രിക്കുമായി വിസ്മയിപ്പിച്ച് ചാഹർ

തിരുവനതപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ചാഹർ ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ നേടിയതിന് പിന്നാലെ അടുത്ത മത്സരത്തിലും ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് ചാഹർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്ക്കെതിരെയായിരുന്നു രാജസ്ഥാനുവേണ്ടി ഹാട്രിക്ക് പ്രകടനം. ചാഹറിന്റെ പ്രകടനത്തിന്റെ ബലത്തില്‍ രാജസ്ഥാന് വിദര്‍ഭയെ 99 റണ്‍സില്‍ ഒതുക്കി.
മഴ കാരണം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ അവസാന ഓവറിലാണ് ചാഹർ ഹാട്രിക്കെടുത്തത്. വിദര്‍ഭ താരങ്ങളായ ദര്‍ഷന്‍, ശ്രീകാന്ത്, അക്ഷയ് എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ ചാഹർ പുറത്താക്കിയത്. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ചാഹർ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദ മാച്ചും സീരീസും ചാഹറായിരുന്നു. ചാഹറിന്റെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.
ഐപിഎല്ലിലെ കണ്ടെത്തലാണ് ദീപക് ചാഹര്‍. ചാഹറിന്റെ ബൗളിങ് മികവ് തിരിച്ചറിഞ്ഞ ധോണിയാണ് അധികമാരും അറിയാതിരുന്ന താരത്തെ 2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിച്ചത്. ഐപിഎല്ലിലെ തിളക്കമാർന്ന പ്രകടനം ഇന്ത്യന്‍ ടീമിലുമെത്തിച്ചു. ലോക റെക്കോര്‍ഡ് പ്രകടനത്തോടെ ടീമില്‍ സ്ഥിരസാന്നിധ്യമാകാനും ചാഹറിന് കഴിഞ്ഞിരിക്കുകയാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ