• 09 Dec 2019
  • 02: 39 PM
Latest News arrow

കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷം: ചോരപുരണ്ട വസ്ത്രങ്ങളും ബാനറുകളുമായി പ്രതിപക്ഷം നിയമസഭയില്‍; ബഹളം

തിരുവനന്തപുരം: ചൊവ്വാഴ്ച കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും മറ്റുള്ളവര്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. കെഎം അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. 

ചോദ്യോത്തര വേള നിര്‍ത്തിവെച്ച് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിച്ച് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായും ചെന്നിത്തല പറഞ്ഞു. 

എന്നാല്‍ ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചിരുന്നുവെന്നും ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നുവെന്നും സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തര വേള തുടരട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. 

സഭ നാളെ അവസാനിക്കാനിരിക്കെ സര്‍വ്വകലാശാല മാര്‍ക്ക്ദാന തട്ടിപ്പ് വിവാദം സഭയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം.