• 09 Dec 2019
  • 02: 36 PM
Latest News arrow

വാളയാര്‍ കേസില്‍ പൊലീസിനെതിരെ സര്‍ക്കാര്‍: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സാക്ഷിമൊഴികള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ലെന്ന ആരോപണവും സര്‍ക്കാര്‍ ഉയര്‍ത്തുന്നു. 

അപ്പീലില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണുള്ളത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും അനിവാര്യമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

വാളയാറില്‍ മരിച്ച ആദ്യത്തെ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചുവെന്നും കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നം ആരോപണമുണ്ട്.