• 09 Dec 2019
  • 02: 34 PM
Latest News arrow

ശബരിമലയിലെ ഭരണ നിര്‍വണത്തിന് പ്രത്യേക നിയമം വേണം: സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ ഇന്ന് തന്നെ മറുപടി വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. 

ശബരിമലയില്‍ വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസ്സമെന്നും സുപ്രീംകോടതി ചോദിച്ചു.