• 02 Jul 2020
  • 10: 46 AM
Latest News arrow

''ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വലുത് വിശ്വാസം'': സുപ്രീംകോടതിയ്‌ക്കെതിരെ കാരാട്ട്

ന്യൂഡല്‍ഹി: അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സുപ്രീംകോടതി ഭൂരിപക്ഷങ്ങളുടെ വാദങ്ങള്‍ക്കായി സന്ധി ചെയ്യുന്നുവെന്ന് കാരാട്ട് കുറ്റപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കാരാട്ട് സുപ്രീംകോടതിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 

അയോധ്യ, ശബരിമല വിധികളില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു. കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണ്. ഭൂരിപക്ഷത്തോടുള്ള ഇത്തരം സന്ധി ഗുരുതര പ്രത്യാഘാതമുണ്ടെന്നും കാരാട്ട് വിമര്‍ശിക്കുന്നു. 'സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം. 

 

Editors Choice