അലനും താഹയ്ക്കുമെതിരെ യുഎപിഎയ്ക്ക് അനുമതി നല്‍കേണ്ടെന്ന് സിപിഎം; യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല

ന്യൂഡല്‍ഹി: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് പിബിയെ അറിയിച്ചു. യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം അലനും താഹയ്ക്കും ജാമ്യം ലഭിക്കാതിരിക്കാനുള്ള ശ്രമം പ്രോസിക്യൂഷനും നടത്തിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനയുമായുളള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ യുഎപിഎ ചുമത്താനുള്ള യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗവും വാദിയ്ക്കുന്നു.
RECOMMENDED FOR YOU
Editors Choice
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം