• 08 Jul 2020
  • 04: 49 AM
Latest News arrow

ഹൃത്വിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍

മുംബൈ: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ആര്? ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ എന്ന് ഉത്തരം. ബ്രിട്ടീഷ് ന്യൂസ് വീക്ക്‌ലിയായ 'ഈസ്റ്റേൺ ഐ' നടത്തിയ വോട്ടെടുപ്പിലാണ് ഹൃത്വിക് റോഷൻ ഒന്നാം സ്ഥാനം നേടിയത്. ഏറ്റവും സെക്‌സിയായ ആദ്യ പത്തുപേരിൽ ഇടം നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതാണ് പ്രത്യേകത. ഹൃതിക്വിന് പുറമെ വിവിയന്‍ ദസേന , സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍, വിരാട് കോലി, റണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്. പ്രഭാസ് എന്നിവരും  പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പത്താം സ്ഥാനത്താണ് പ്രഭാസിന്റെ സ്ഥാനം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു കായിക താരം.

പട്ടികയിലെ ആദ്യ പത്തുപേരില്‍ പ്രായക്കൂടുതലുള്ളതും 45 വയസ്സ് പിന്നിട്ട ഹൃത്വികിനാണ്. തനിക്ക് ലഭിച്ച അംഗീകാരത്തില്‍ ഏറെ സംതൃപ്തനാണെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. എന്നാല്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു.

“16 വർഷം മുമ്പ് ഈ ലിസ്റ്റ് ഉണ്ടാക്കിയത് മുതൽ  ഏറ്റവും കൂടുതൽപേർ വോട്ട് ചെയ്തത് ഹൃത്വികിന് ആണ്. ഒരു ഗ്രീക്ക് ദൈവത്തെക്കാൾ രൂപഭംഗിയും  ശാരീരികക്ഷമതയും  ഹൃത്വികിന് ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്.”-  ഈസ്റ്റേൺ ഐയിലെ  അസ്ജദ് നസീർ പറയുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയിലും ഹൃത്വികാണ് ഒന്നാം സ്ഥാനത്ത്. 'വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം' എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്‍മാരില്‍ ഒന്നാമതായത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്ഫ്രേ ഗാവോ തുടങ്ങിയവരെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാമതെത്തിയത്. 

Editors Choice