• 03 Aug 2020
  • 07: 57 PM
Latest News arrow

കുരീപ്പുഴ പീഡനക്കേസ്: അമ്മയുടെ സഹോദരിയും ഹോംസ്റ്റേ നടത്തിപ്പുകാരും അറസ്റ്റിൽ

പെൺകുട്ടിയുടെ അമ്മായിയും ലോഡ്ജ് നടത്തിപ്പുകാരായ മൂന്ന് പേരും നേരത്തെ അറസ്റ്റിലായിരുന്നു

കൊല്ലം:  കുരീപ്പുഴയില്‍ പതിനേഴുകാരിയെ നിരവധിത്തവണ പീഡിപ്പിച്ച  കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്തെ ഒരു ഹോംസ്റ്റേ നടത്തിപ്പുകാരായ ദമ്പതികളായ മിനിയും ഷിജുവുമാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മായിയും കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ‌ മൂന്നു പേരും റിമാന്‍ഡിലാണ്. കൗണ്‍സിലിങ്ങില്‍ പതിനേഴുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അ‍ഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫാണത്രെ.

പെൺകുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ തന്നെ പലര്‍ക്കും  പീഡിപ്പിക്കാൻ‌ ഒത്താശ ചെയ്തെന്നാണ് കുട്ടിയുടെ മൊഴി. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞ് പതിവായി വീട്ടില്‍നിന്ന് ഇറങ്ങിയിരുന്ന പതിനേഴുകാരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ പെൺകുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കുകയായിരുന്നു. അവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിൽ പെൺകുട്ടി പീഡന വിവരം തുറന്നു പറയുകയായിരുന്നു. 

Editors Choice