• 23 Jan 2020
  • 09: 15 AM
Latest News arrow

പീഡിപ്പിക്കുന്നതിനിടയില്‍ ബഹളം വെച്ചു, അഞ്ച് വയസ്സുകാരിയുടെ തല തകര്‍ത്തു; അതിദാരുണമായ കൊലപാതകം മഹാരാഷ്ട്രയില്‍

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ നാഗ്പൂരിനടുത്ത് കല്‍മേശ്വരില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൃഷി ചെയ്യുന്ന പാടത്ത് നിന്നും മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തല പൊട്ടിപ്പൊളിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നപോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ഇതുമായി നടത്തിയ അന്വേഷണത്തില്‍ 32 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കുന്നതിനിടെ കുട്ടി ഒച്ചവെച്ചപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.