• 03 Aug 2020
  • 08: 26 PM
Latest News arrow

ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 296 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 82 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഡിഎംകെയും എന്‍സിപിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അതേസമയം ശിവസേനയും ടിഡിപിയും ബിജു ജനതാദളും അനുകൂലിച്ചു. 

ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ബില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിഎംകെ സഭ ബഹിഷ്‌കരിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. 

 

Editors Choice