• 19 Sep 2020
  • 07: 03 PM
Latest News arrow

വിസ്മയിപ്പിച്ച് ദീപിക; ഛപാകിന്റെ ട്രെയിലര്‍ പുറത്ത്

ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ തന്നെ തരംഗമായിരുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഛപാകില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ദീപിക കാഴ്ച വെച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. മാല്‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക എത്തുന്നത്. വിക്രാനത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.