• 08 Jul 2020
  • 04: 25 AM
Latest News arrow

ഷെയ്‌നിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിയ്ക്ക്; നഷ്ടപരിഹാരം ഈടാക്കും

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നിര്‍മ്മാതാക്കള്‍. മുടങ്ങിയ രണ്ട് സിനിമകളുടെയും നഷ്ടപരിഹാരം ഷെയ്‌നില്‍ നിന്ന് ഈടാക്കാനാണിത്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്. 

ഇതിനിടെ ഇതര ഭാഷാ ചിത്രങ്ങളിലൊന്നും ഷെയ്‌നിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍, ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് ഉള്‍പ്പെടെ കത്തയച്ചിരുന്നു. നിര്‍മ്മാതാക്കള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരാര്‍ ലംഘനത്തിന് പുറമേ, ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അട്ടിമറിക്കുകയും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയ്‌നിനെതിരെ ഫിലിം ചേംബര്‍ കടുത്ത നടപടിയെടുത്തത്.

ഇതോടെ രാജ്യത്താകമാനം ഷെയ്‌നിന് സിനിമാ മേഖലയുടെ പൂര്‍ണ നിസ്സഹകരണം നേരിടേണ്ടി വരും. നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്. ഷെയ്‌നിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. 

 

Editors Choice