• 08 Jul 2020
  • 02: 30 AM
Latest News arrow

സുവര്‍ണ ചകോരം ജാപ്പനീസ് ചിത്രത്തിന്; പെല്ലിശ്ശേരിയ്ക്കും വെയില്‍ മരങ്ങള്‍ക്കും പ്രത്യേക പരാമര്‍ശം

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം 'ദേ സേ നതിങ് സ്റ്റേയ്‌സ് ദ് സെയിം' എന്ന ജാപ്പനീസ് ചിത്രത്തിന്. ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടണ്‍ ആണ് മികച്ച സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി. ഫാഹിം ഇഷാദിന്റെ 'ആനി മാനി' യാണ് മികച്ച ഏഷ്യന്‍ സിനിമ. ഫിപ്രസി  പുരസ്‌കാരം ഫ്രഞ്ച് ചിത്രം 'കമിലേ'യും മലയാള ചിത്രം 'പനി'യും പങ്കിട്ടു. ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിനും നെറ്റ്പാക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

 

Editors Choice