• 20 Sep 2021
  • 03: 45 PM
Latest News arrow

ഫെയ്‌സ്ബുക്കിലൂടെയുള്ള ക്ഷമ സ്വീകരിക്കില്ല, പരസ്യമായി മാപ്പ് പറയണം; ഷെയ്‌നിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ച് അധിക്ഷേപിച്ച ഷെയ്ന്‍ മാപ്പു പറയാതെ അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന. ഷെയ്‌നിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം. നിലവില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയായ ജി സുരേഷ് കുമാര്‍ പറഞ്ഞു.

നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് ഫെയ്‌സ്ബുക്കിലൂടെ ഷെയ്ന്‍ ക്ഷമ ചോദിച്ചിരുന്നു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമായിരുന്നു ഷെയ്‌നിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയായാണ് വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.