• 09 Dec 2022
  • 09: 56 PM
Latest News arrow

സ്‌റ്റേഷനില്‍ ഓക്‌സിജന്‍ പാര്‍ലര്‍ ഒരുക്കി റെയിൽവേ

നാസിക്: നാസിക് റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ ഓക്‌സിജന്‍ പാര്‍ലര്‍ ഒരുക്കി സെൻട്രൽ റെയിൽവേ. അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഇത് ഒരുക്കിയത്. ഈ സ്റ്റേഷനിൽ നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ശുദ്ധവായു ശ്വസിക്കാനാണ് പാര്‍ലര്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ റെയില്‍വെയുമായി സഹകരിച്ച്  'എയറോ ഗാര്‍ഡ്' ആണ് ഈ സംവിധാനമൊരുക്കിയത്.

നാസയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ലര്‍ ഒരുക്കിയിട്ടുള്ളതെന്ന് 'എയ്‌റോ ഗാര്‍ഡ്' സഹസ്ഥാപകന്‍ അമിത് അമൃത്കര്‍ പറഞ്ഞു. 1989-ല്‍ നാസ നടത്തിയ പഠനത്തില്‍, വായുവില്‍നിന്ന് മലിനീകരണ വസ്തുക്കള്‍ വലിച്ചെടുക്കുന്ന ചെടികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം 1,500 ചെടികൾ റെയില്‍വെ സ്റ്റേഷനില്‍ വെച്ചുപിടിപ്പിച്ചാണ് പാർലർ സ്ഥാപിച്ചത്.100 അടി വിസ്തീർണ്ണ സ്ഥലത്തെ വായു ശുദ്ധീകരിക്കാന്‍ ഈ ചെടികള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. സ്റ്റേഷന്‍ പരിസരത്തെ വായു ശുദ്ധീകരിക്കാന്‍ ഇത് ധാരാളമാണെന്ന് അമിത് അമൃത്കര്‍ പറയുന്നു. അന്തരീക്ഷത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെയും മലിനീകരണ വസ്തുക്കളെയും ഫിൽട്ടർ ചെയ്യുന്നതിലൂടെ പ്രകൃതിദത്ത അന്തരീക്ഷമുണ്ടാവുന്നതിനൊപ്പം  സ്റ്റേഷൻപ്രദേശത്തെ മനോഹാരിത വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

 

A unique oxygen parlour developed in Nashik Road station of CR. It Creates Natural Atmosphere and pleasant surroundings in station area, by eliminating harmful effects of pollution,using common indoor air filtering plants which filters harmful toxins and pollutants from the air. pic.twitter.com/pYjoh78RkH

— Ministry of Railways (@RailMinIndia) December 22, 2019