• 20 Sep 2021
  • 05: 06 PM
Latest News arrow

ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ വിവാഹിതനായി

ഗായകനും നടനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നര്‍ത്തകിയും നടിയുമായ തന്‍വി പാലവാണ് വധു. സിദ്ധാര്‍ത്ഥ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 

''എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാല്‍ ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് '' എന്നാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചത്. '' എന്റെ ജീവിതത്തില്‍ ഏറ്റവും മികച്ച തീരുമാനമാണിത്. എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്നു. പകുതി സമയം കാമുകിയും മുഴുവന്‍ സമയം സുഹൃത്തും ഏക്കാലവും എന്റെ വികൃതികളില്‍ പങ്കാളിയും'' എന്നാണ് തന്‍വിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.